Skip to main content

Posts

Showing posts from September, 2018

MUHARRAM

മുഹറം പുതുവറ്ഷത്തില് പുത്തന് തീരുമാനങ്ങള് ഇസ്ലാമിക കലണ്ട റായ ഹിജ്രി കലണ്ട റിന്റെ ആദ്യ മാസമായത് കൊണ്ട് തന്നെ ഓരോ മുസ്ലിമും തന്റെ ജിവിത യാത്രയില്‍ കൊഴിഞ്ഞ് പോയ ഒരു വര്‍ഷത്തിലെ പോരായ്മ വിലയിരുത്തി തെറ്റുകളില്‍ നിന്ന് അകലാനും മരണത്തിന് വേണ്ടി സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കൊണ്ട് ഒരുങ്ങാനുമുള്ള സമയമായാണ് പുതുവര്‍ഷപുലരിയെ മുസ്ലിം കാണേണ്ടത്. അതല്ലാതെ പുതുവര്‍ഷ ആഘോഷങ്ങളിലൂടെ ജീവിതവും ലക്ഷ്യവും മറന്നാകരുത് പ്രവര്‍ത്തനങ്ങള്‍. നിങ്ങളോരോരുത്തരും വിചാരണ നേരിടേണ്ടവരാണെന്നും അത് കൊണ്ട് യതാര്‍ത്ത വിചാരണക്ക് മുമ്പ് സ്വയം വിചാരണ നടത്തണമെന്ന പ്രവാചകാധ്യപനത്തിന്റെ പാഠം  ഇവിടെ പ്രസക്തമാണ്.                       ഈ ലോകത്തുള്ള എല്ലാ വസ്തുക്കള്‍ക്കും തുല്യ പരിഗണനയല്ല ഉള്ളത്. ചില വ്യക്തികള്‍ക്ക് മറ്റു വ്യക്തികളെക്കാളും , ചില സ്ഥലങ്ങള്‍ക്ക് മറ്റു ചില സ്ഥലങ്ങളേക്കാളും , ചില വസ്തുക്കള്‍ക്ക് മറ്റു വസ്തുക്കളേക്കാളും , ചില വര്‍ഷങ്ങള്‍ക്ക് ചില വര്‍ഷങ്ങളേക്കാളും ചില മാസങ്ങള്‍ക്ക് മറ്റു സാസങ്ങളേക്കാളും പ്...